ചായയൂതുന്ന വെളുപ്പാൻ കാലം
സിമന്റ് തിണ്ണയിൽ
പൊട്ടിവിരിഞ്ഞ പല്ലി
പൂന്തോട്ടമാക്കുന്നു വീടിനെ.
പെണ്ണിന്റെ മുറിവുകളിൽ
ഉമ്മ നൽകാൻ കൊതിയാവുന്നു
ഭിത്തിയിലെ വിള്ളലുകൾ
വീടിനുള്ള മുറിവുകൾ
അതിലൂടെ ചാടിക്കയറുക
മേൽക്കൂരയിലേക്ക്
മരക്കുതിരയെപ്പോലെ
ചാടിച്ചാടിക്കയറുക.
അരിഞ്ഞിട്ട വാൽക്കഷ്ണം
പൊഴിഞ്ഞ പൂവിതൾ
ആശാരി ചെത്തിയെടുത്ത മോന്തായത്തിലേക്ക്
വിഷപ്പാമ്പിനെപ്പോലെ
വലിഞ്ഞ് വലിഞ്ഞ് കയറുക.
തിണ്ണയിൽ നിന്നും പൂക്കാലം ഓടിയൊളിച്ച്
മേൽക്കൂരയിലിരുന്ന് ചിലയ്ക്കുന്നു.
ഗർഭിണിയായ പല്ലി
പെണ്ണുങ്ങളുടെ രഹസ്യങ്ങൾ ചോർത്തുന്നു.
മേൽക്കൂര പൂന്തോട്ടമാകുന്ന ചില വീടുകളുണ്ട്.
സിമന്റ് തിണ്ണയിൽ
പൊട്ടിവിരിഞ്ഞ പല്ലി
പൂന്തോട്ടമാക്കുന്നു വീടിനെ.
പെണ്ണിന്റെ മുറിവുകളിൽ
ഉമ്മ നൽകാൻ കൊതിയാവുന്നു
ഭിത്തിയിലെ വിള്ളലുകൾ
വീടിനുള്ള മുറിവുകൾ
അതിലൂടെ ചാടിക്കയറുക
മേൽക്കൂരയിലേക്ക്
മരക്കുതിരയെപ്പോലെ
ചാടിച്ചാടിക്കയറുക.
അരിഞ്ഞിട്ട വാൽക്കഷ്ണം
പൊഴിഞ്ഞ പൂവിതൾ
ആശാരി ചെത്തിയെടുത്ത മോന്തായത്തിലേക്ക്
വിഷപ്പാമ്പിനെപ്പോലെ
വലിഞ്ഞ് വലിഞ്ഞ് കയറുക.
തിണ്ണയിൽ നിന്നും പൂക്കാലം ഓടിയൊളിച്ച്
മേൽക്കൂരയിലിരുന്ന് ചിലയ്ക്കുന്നു.
ഗർഭിണിയായ പല്ലി
പെണ്ണുങ്ങളുടെ രഹസ്യങ്ങൾ ചോർത്തുന്നു.
മേൽക്കൂര പൂന്തോട്ടമാകുന്ന ചില വീടുകളുണ്ട്.