കഞ്ജാവടിച്ച്
കൂയി കൂയിയെന്ന്
വട്ടമിട്ടുപറക്കുന്ന
കഴുകന്മാര്ക്കും മുഖളിലെ
ആകാശത്തിലേക്ക്
അതിനുമപ്പുറത്തെ
വെള്ളിമേഖങ്ങള്‍ക്കിടയിലേക്ക്
കുരങ്ങനെപ്പോലെ
വലിഞ്ഞ് വലിഞ്ഞ്
കയറുമ്പോള്‍
ദിവസമേ ദിവസമേ
ഗുരുത്വാകര്‍ഷണം
എന്നയൊരൊറ്റ പദംവെച്ചെന്നെ
സ്റ്റിക്കറൊട്ടിച്ചപോലെ
ഭൂമിയിലേക്ക്
തിരിച്ചെടുത്തില്ല നീ.
ലഹരിയില്‍ നാമൊരു
സലീംകുമാറാണെന്ന്
കവി* പാടിയിട്ടുണ്ട്.
പൊടികളെ
കൊന്നു കൊന്ന് തള്ളിയ
മാറാലകള്‍
തൂങ്ങിമരിച്ചൊരുമുറിയില്‍
കാശ്മീരിലെ
പെണ്ണിന്റെ ചന്തിക്ക്
തലോടിക്കൊടുത്തത്തിന്റെ
പ്രതിഫലം
പൊളിച്ച് പൊളിച്ച്
പുകയ്ക്കുമ്പോള്‍
ലോകത്തുള്ളവരുടെയൊക്കെ
മുഖം കുഞ്ഞൊരു പൂവാണ്
ഹയ്യയ്യോ ഹയ്യയ്യോയെന്ന്
നെഞ്ഞിങ്കൂടുകിടന്നടിക്കുമ്പോള്‍
നീ
പേരിടാത്ത ലോകമാണ്
പേരിടാത്ത അസുഖമാണ്.
ചിറകുകളുള്ളോരുകിളി
പറന്നെത്തിയ ലോകം
വേണ്ടായിരുന്നു
എന്നയൊരു തോന്നലിനു
ചോറും കറിയും
മുറുക്കാനും കൊടുക്കുന്നു.
ഇന്നലെ മരിച്ചെന്നൊക്കെ കേട്ട്
തിരിച്ച് വന്നവനെ
കാണാന്‍വന്നവരെക്കണ്ടിട്ടുള്ള
മരിച്ചെത്തിയവന്റെ ആത്മഗതം
മാത്രമാണിത്.
(*കവി കുഴൂര്‍ വില്‍സണ്‍)
മരിച്ചവരോ , തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ............
ReplyDeleteസത്യം പറയാമല്ലോ തലക്കെട്ട് സൂപ്പർ കവിത പോരാ
ReplyDeleteനന്ദി തോമസ് എൽദോ
ReplyDelete