നിലാവിന്റെ വെളുത്ത
പടികളിലൂടെ നടന്നുകയറി
വെളിച്ചംകൊണ്ട്
കുഴിച്ച കുണ്ടിൽ
കണ്ണുതിരുമ്മിയടച്ച് കിടന്നുറങ്ങി
കുഴിയാനയെപ്പോലെ.
ചായപ്പൊടി മണക്കും
ഷെൽഫിനുവെളിയിലേക്ക്
കണ്ണെത്തിച്ച് നോക്കുന്നു
മരിച്ചുപോയ എഴുത്തുകാർ.
പനമരം പാലത്തിന്റെ
കൈവരികളിലിരുന്നാൽ
വഴിനീളെ പ്രസവിച്ച
സ്ത്രീയുടെ ചോരമണം,
കറുകറുത്ത ഉരുളൻ കല്ലുകൾ
വെള്ളത്തിൽ കല്ലേമുട്ടികളുടെ ചൂടറിഞ്ഞ്.
വെയിലിന്റെ വെളുത്ത
പടികൾ ഇറങ്ങുമ്പോൾ
കാട്ടുതേൻ വാങ്ങി
സഞ്ചിയിലിട്ടു
തേനീച്ചയുടെ മൂളക്കം കേട്ടുറങ്ങാൻ.
പടികളിലൂടെ നടന്നുകയറി
വെളിച്ചംകൊണ്ട്
കുഴിച്ച കുണ്ടിൽ
കണ്ണുതിരുമ്മിയടച്ച് കിടന്നുറങ്ങി
കുഴിയാനയെപ്പോലെ.
ചായപ്പൊടി മണക്കും
ഷെൽഫിനുവെളിയിലേക്ക്
കണ്ണെത്തിച്ച് നോക്കുന്നു
മരിച്ചുപോയ എഴുത്തുകാർ.
പനമരം പാലത്തിന്റെ
കൈവരികളിലിരുന്നാൽ
വഴിനീളെ പ്രസവിച്ച
സ്ത്രീയുടെ ചോരമണം,
കറുകറുത്ത ഉരുളൻ കല്ലുകൾ
വെള്ളത്തിൽ കല്ലേമുട്ടികളുടെ ചൂടറിഞ്ഞ്.
വെയിലിന്റെ വെളുത്ത
പടികൾ ഇറങ്ങുമ്പോൾ
കാട്ടുതേൻ വാങ്ങി
സഞ്ചിയിലിട്ടു
തേനീച്ചയുടെ മൂളക്കം കേട്ടുറങ്ങാൻ.
No comments:
Post a Comment