ശാസ്ത്രം ജയിച്ചു.

യൂണിവേര്‍സിറ്റിയില്‍ 
വികസിപ്പിച്ചെടുത്ത വിത്തുപയോഗിക്കാതെ 
പുഴവക്കത്ത് 
പയറും മത്തനും കുമ്പളവും 
കൃഷിചെയ്തെടുത്ത് 
വേവിച്ച് തിന്നിരുന്ന 
ഗോപാലാന്‍ വെല്ലിച്ചന്റെയും 
കുമാരി വെല്ല്യമ്മയുടെയും
മകളായ
അമേരിക്കയില്‍
ബോട്ടണി പ്രൊഫസറായ സിന്ധുവേച്ചി
ഇന്നലെക്കൂടി ചാറ്റില്‍ പറഞ്ഞിരുന്നു
മക്കക്ക്‌
അച്ഛാച്ചന്‍ കൊറിയര്‍
അയക്കുന്ന
നാട്ടിലെ പച്ചക്കറിയാണ്
പ്രിയപ്പെട്ടതെന്ന്
അതെ
"നാട്ട്ശാസ്ത്രം ജയിച്ചു"

ആനയും ഉറുമ്പും:മനുഷ്യനും ലോകവും

ആനയുടെ 
തുമ്പിക്കയ്യിൽ 
ഉറുമ്പ് കയറി 
ആനയ്ക്കുള്ള വലിപ്പത്തിന് 
നാണക്കേടാക്കിയെന്ന് 
പറയുന്നതിലും നല്ലത് 
ഉറുമ്പിനെ 
ആന അതിന്റെ 
ശരീര ഭാഗങ്ങളാൽ 
പൊതിഞ്ഞ് വെച്ചെന്നോ 
അകപ്പെടുത്തിയെന്നോ 
ചിന്തികുന്നതാകും.

ഉറുമ്പിന് 
ആനയെ 
മതമിളക്കിയതിൽ  
പങ്കുണ്ടെന്നും 
ഉറുമ്പൊരു ക്രൂരനാണെന്നുമുള്ള
ചിലരുടെയെങ്കിലും 
തെറ്റ്ദ്ധാരണ 
ഇനിയെങ്കിലും 
മാറ്റേണ്ടിയിരിക്കുന്നു.

അറിയാതെ 
എത്തിപ്പെട്ടയിടങ്ങളിൽ നിന്നും 
രക്ഷപ്പെടാനുള്ള 
അവസാന 
ശ്രമത്തിലാണ് 
ഉറുമ്പിനത് 
ചെയ്യേണ്ടി വന്നതും 
ആനയ്ക്ക് മതമിളകിയതും 

ഉറുമ്പിനെയൊരു 
പ്രതീകമാക്കുമ്പോൾ...

       -2-

ആനയുടെ തുമ്പിക്കയി 
ഇ ലോകമാണെന്നും
നമ്മളൊക്കെ 
ഉറുമ്പാണെന്നും 
നിമിഷ നേരത്തേക്ക് 
ആലോചനയിലെടുക്കുക

ഇത്ര വലിയ 
ശരീരമുണ്ടായിട്ടും 
ആന 
ഉറുമ്പിനായി 
ഒരുക്കിയത് 
തുമ്പിക്കയ്യാണ്
അല്ല 
ആനയുറുമ്പിനെ കുടുക്കിയത്
തുമ്പിക്കയ്ക്കിടയിലാണ് 
അല്ല 
ഉറുമ്പ് കുടുങ്ങിയത്  
തുമ്പിക്കയ്ക്കിടയിലാണ്

വിശാലമായ ലോകത്ത് 
നമ്മൾ 
ചെറിയ ചെറിയ 
ഇടങ്ങളിൽ 
കുടുങ്ങിയതുപോലെ 
അല്ല 
കുടുക്കിയതുപോലെ 

നമ്മളൊക്കെ
ഉറുമ്പിനെപ്പോലെ 
അകപ്പെട്ടിരിക്കുന്നു 

അകപ്പെട്ടെന്നും 
അകപ്പെടുത്തിയെന്നും 
തോന്നിതുടങ്ങിയവരാണ് 
നിലനില്പിനായി 
ഉറുമ്പാനയോട് 
ചെയ്തതിനു സമാനമായി 
ലോകത്തെ 
ചൂടുപിടിപ്പിക്കുന്നതും 
വിപ്ലവം സൃഷ്ട്ടിക്കുന്നതും 
ഭൂരിപക്ഷങ്ങൾക്കിടയിൽ 
ക്രൂരന്മാരായി മാറപ്പെടുന്നതും 

ഇനിയെങ്കിലും 
ഉറുമ്പിന്റെത് ക്രൂരതയാണെന്നുള്ള
ചിലരുടെയെങ്കിലും 
തെറ്റ്ദ്ധാരണ മാറ്റുക

നിസ്സംശയം മറ്റേടത്തെ രാത്രിയെന്ന് പറയുന്നു.

"തു ബി ആ സഭ്കോ ചോഡ്കെ"
ജോണിന്റെ ഗിത്താർ പാടിയ ഗാനവും
പച്ചത്തെറിയും
ഫ്രെഡിയും 
വോട്കയും ചിക്കനും.
"വാട്ട്‌ എ ഫക്കിംഗ് ഈവെനിംഗ്"
എന്നവസാനിപ്പിച്ച രാത്രിയോർമ.

മഴയോ വെയിലോ 
കാറ്റോ കിളിയൊച്ചയോ
ഭയപ്പെട്ട് കടന്നുവരാതിരുന്ന 
കൂരിരുട്ട് 
രതിയിലേർപ്പെട്ടിരുന്ന രാത്രി.

"നിന്റെ അരക്കെട്ടിലൂടെ 
നിന്റെ ഉടലിലേക്ക് പടർന്നുകയറണനമെനിക്കെന്നു"             
ജോണ്‍ ഗിത്താറിൽ തുളുംമ്പിയപ്പോൾ
ഉമ്മകളവനായി കരുതാതിരിക്കാനാവില്ലായിരുന്നു.

ഫ്രെഡി.....
എന്നാലുമെന്റെടാ 
യൂറിൻ പാസ്സ് ചെയ്യാൻ പോയിട്ട് 
അപ്പുറത്തെ ഫ്ലാറ്റിലെ 
ചൈനീസ് ആന്റിയുടെ 
മകളുടെ തിരുമുറിവിൽ 
കഴപ്പ് പാസ്സ് ചെയ്ഹു 
തിരികെ വന്നിട്ടുള്ള 
നിന്റെയാ ഇരിപ്പുണ്ടായിരുന്നല്ലോ 
ഹോ.. ഉമ്മകൾ നിനക്കും 
തരാതിരിക്കാനാവില്ലായിരുന്നു.

ജോണേ..
സത്യമായിട്ടും 
നീയാണ് കാരണക്കാരൻ 
നിർത്തെടാ പട്ടീ 
നിർത്തെടാ പട്ടീ 
എന്നൊരായിരം വട്ടം പറഞ്ഞിട്ടും 
കരഞ്ഞ് തീർത്തിരുന്ന കാമത്തിനെ 
ഗിത്താറിനെക്കൊണ്ട് ഉണർത്തിച്ചതാണ്   
ഞാൻ നിന്നെ 
കയറി പിടിച്ചതിന് കാരണം  
എന്നെ ഗേയെന്ന് മാത്രം വിളിക്കരുത്.

ഫ്രെഡി.. 
നിന്റെ ഭാര്യയുടെ 
ഫോട്ടോ കാണിച്ചുതന്ന് 
എന്നെക്കൊണ്ട് 
ചരക്കെന്ന് വിളിപ്പിച്ച്
നീയെന്നെ തല്ലിയതിനും 
ഞാൻ നിന്റെ 
തലയടിച്ച് പൊട്ടിച്ചതിനും 
നീയാണ് കാരണക്കാരൻ.

പരസ്പരം
ശരീരത്തിൽ നിന്നിറങ്ങി
നമ്മൾക്ക് 
നമ്മൾക്കിടയിൽ നടക്കാമെന്നും,
മരിച്ചവരാകാമെന്നും,
മദ്യം കുപ്പിയിലടച്ച കവിതയാണെന്നും,
"വാട്ട്‌ എ വണ്ടർഫുൾ ഡേയെന്ന്"
ഇന്നത്തെ രാത്രിയെ നിർമിക്കാമെന്നും 
പറയാൻ തോന്നിയ നേരമുണ്ടല്ലോ...
സത്യമായിട്ടും 
കലിപ്പടങ്ങുന്നില്ലെടാ.

എവിടെ നിന്നോ തുടങ്ങി 
എവിടെയോയെത്തി 
തിരിച്ച് പിടിക്കാനാവാത്തവിധം
സൻഗീർണമായ 
"വാട്ട്‌ എ ഫക്കിംഗ് ഡേ" 
എന്നവസാനിപ്പിച്ച രാത്രിയോർമ...

മദ്യം കുപ്പിയിലടച്ച കവിതയല്ല

ശൂന്യം അല്ലെങ്കിൽ നഗരം


സങ്കൽപ്പങ്ങൾകപ്പുറം
ശൂന്യമായ ഒരിടത്തുനിന്നും
വിജനവും ശൂന്യമായി
സങ്കൽപ്പങ്ങൾകപ്പുറം വളർന്നൊരിടത്ത്.

കൂർക്കം വലിക്കുന്നവരുടെ
ഇടമെന്നോ
ലിംഗങ്ങളുടെ യുദ്ധത്തിനു ശേഷവും
സമാധാനമെന്ന വ്യാജേന
മെഴുകുതിരികളേയും കൊലപ്പെടുത്തുന്നവരുടെ
ഇടമെന്നോ
വിളിക്കപ്പെടാവുന്നൊരിടത്ത്

കബാബ്, പിസ്ത, കൊക്കോകോള,
ജോക്കി,മാച്ചോ,പൾസർ,ഹരിഷ്മ,
കെഎഫ്സി,ശാസ്ത്രന്ജർ,രാഷ്ട്രീയക്കാർ,ആരാധനാലയങ്ങൾ.
വെയിൽ മൂർച്ചയിൽ
കണ്ണ് തുറക്കാൻ
ആരോഗ്യമില്ലാത്തവർ

പഴകിയ റൊട്ടി,പന്നികൾ,മഞ്ഞപിത്തം,
കുട്ടികൾ,ഒഴിഞ്ഞ കുപ്പികൾ,മുറിവേറ്റ യോനികൾ,
കഞ്ചാവ്,ചീട്ടുകൾ, അടുപ്പില്ലാത്ത വീടുകൾ.
മഴയിൽ നനഞ്ഞ്
വിറയ്ക്കാൻ ആരോഗ്യമുള്ളവർ

സങ്കല്പ്പങ്ങൾക്കപ്പുറം
ശൂന്യമായ ഒരിടം നഗരം

സുനാമിയോ,കൊടുംകാറ്റോ,ഭൂമികുലുക്കമോ,ഉൽക്കയോ
തുടച്ച് മാറ്റേണ്ടിയിരിക്കുന്നു
ഈ ശൂന്യതയെ...

നമുക്കിടയിലെ ശൂന്യതകൾ
സങ്കല്പ്പങ്ങൾക്കുമപ്പുറമാണ്..

ഹോ.... നിനക്ക്


എന്റമ്മയ്ക്ക് നീയും 
നിന്റമ്മയ്ക്ക് ഞാനും 
വിളിച്ച് 
പരസ്പരം മാതൃത്വമാണ് 
വലുതെന്നോതിയതോർമ്മയുണ്ടോ 

ഒരാളും ഒരിക്കലും 
നമ്മളാകില്ലെന്നും
നമ്മളൊരിക്കലും 
അവരിലാരുമാകില്ലെന്നും 
വെടിപറഞ്ഞതോർമയുണ്ടോ 

വെയിലിനു 
വെയിലായിരിക്കാനേ കഴിയൂ 

നീ കുതിരക്കാരനായതും 
ഞാൻ ആനപ്പാപ്പാനായതും 
നമുക്കിടയിൽ നമ്മളില്ലാതായതും 
ഓരൊറ്റക്കുപ്പി  മോന്തിയതിന്റെ
ഉത്തരമായി.....

ആ പെണ്ണ് പോയെടായെന്ന് 
ആ പെണ്ണും പോയെടായെന്ന് 
പരസ്പരം കൂട്ടിമുട്ടിയപ്പോൾ 
ഓരൊറ്റക്കുപ്പി മോന്താമെടായെന്ന് 
ഊറി ചിരിച്ചവനെ 
നീയെവിടെന്നും ഞാനിവിടില്ലെന്നും 
ഞാനിവിടെയുണ്ടെന്നും നമ്മളെവിടെയാണെന്നും...
 
കാലമാടാ നീയെവിടെയാടാ

കുപ്പി ഒറ്റയ്ക്കായി 
എന്റെ സിഗരറ്റ് 
നമ്മളുടെതല്ലാതായി 
എന്റേത് മാത്രമായി 
(തിരിച്ചും)

നഷ്ട്ടബോധത്തിനും 
നിനക്കും എനിക്കും.   

നിരാശ(യില്ലാത്തയുള്ള) കാമുകൻമാരുടെ കാലത്തിനൊത്തുള്ള ചിന്തകൾ

-1-
പ്രണയിനിയുടെ വിവാഹ ദിനത്തില്‍
ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച് 
ആലോചിച്ച് ഇരിക്കുമ്പോള്‍ 
അമ്മ കൊണ്‍ടുതന്ന ചായക്കെന്ത് ചുരിചായാണെന്നോ 
അച്ഛന്‍ സിഗരറ്റ് വലിക്കുമ്പോഴും 
മരുമോള് നുള്ളിപ്പറിക്കുമ്പോഴും 
ദേഷ്യപ്പെടാതെ ഇരിക്കും.
പറശ്ശിനികടവിലേക്കോ കള്ളുഷാപ്പിലെക്കോ
എന്നാലോചിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
വഴിയില്‍ കാണുന്ന മാര്‍ക്സിന്‍ടെ, ഗാന്ധിയുടെ 
പിണറായിയുടെ നെഹ്റുവിന്‍ടെ ഫോട്ടോയ്ക്കും
സിനിമ പോസ്റ്ററിനും പിച്ചക്കാരനും
നാണുവേട്ടനും ഒരായിരം ഉമ്മ കൊടുക്കാന്‍ തോന്നും
ഉമ്മകൊണ്‍ടൊരായിരം കവിതയെഴുതാന്‍ തോന്നും.
കല്യാണം കഴിഞ്ഞ ഓഡിറ്റോറിയത്തില്‍
വെറുതെ പോയിരിക്കാന്‍ ആത്മഹത്യ ചെയ്യാതെ കാത്തിരിക്കും
എല്ലാം കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ്സ്‌ കിട്ടാതെ
രാത്രിയില്‍ ഒറ്റയ്ക്ക് നടന്ന് വരുമ്പോള്‍
അയ്യോ ഞാനിന്ന് മരിച്ചില്ലല്ലോന്നും
വിചാരിച്ച് വിചാരിച്ച്
ഉമ്മകൊടുക്കാനോര്‍ത്തവരെയൊക്കെ കാര്‍ക്കിച്ച് തുപ്പി
വീട്ടില്‍ കയറി ഒച്ചയാക്കാതെ കിടന്നുറങ്ങും.
-2- 
പിന്നിലെക്കൊന്ന് വഴുതിവീണാൽ   
അഥവാ ഇറങ്ങിച്ചെന്നാൽ 
സങ്കല്പ്പിക്കുക 
പഴഞ്ചൻ തറവാട് പോലെ 
ഇടവഴി പോലെ 
സങ്കീർണതയുടെ 
അപ്പന്റെയപ്പനായി വരുന്നൊരിടത്തേക്കാണ് പോകുന്നത് 
തട്ടുകട പോലെയോ പലചരക്കുകട പോലെയോ 
(അല്ലെങ്കിൽ എന്തെങ്കിലുമൊരു കടപോലെയോ)
തോന്നിത്തുടങ്ങുമ്പോൾ
അറിയാതെ തോന്നിത്തുടങ്ങും 
അതിങ്ങനെയും വിവരിക്കാം
"ഒരു ചാക്ക് നിരാശ 
രണ്ടു കിലോവീതം 
വെറുപ്പും അസൂയയും  
ഒരുപിടി(ഞാനേയുള്ളൂ അത്രമതി) കഷ്ട്ടപ്പാടുകൾ
വിജയം സ്റ്റോക്കുണ്ടെങ്കിൽ-
(ഇല്ലെങ്കിൽ വരുമ്പോ എടുത്തുവെക്കണം) ഒരെണ്ണം"
സദാചാരബോധം ഒരുപിടി"

ബില്ലിൽ നീയെന്നോ ഞാനെന്നോ 
അവരെന്നോ എഴുതിക്കോ 
നമ്മളെന്ന് മാത്രമരുത്......
തുടരും 

ഇന്നില്ലാത്ത ഇന്നലയെക്കുറിച്ച് അഥവാ നാളെയുള്ള ഇന്നിനെക്കുറിച്ച്‌


എന്നും
ഇന്നലെകളോടാണ്
പ്രിയം 

ഇന്നിനെക്കുറിച്ചോർക്കാത്ത 
ചിലയിന്നലെ ചിന്തകൾ 
     -1-
ഇന്നലെയൊരു 
കല്യാണത്തിന് 
പോയിരുന്നു. 
ഇന്നും ഒന്നുണ്ട് 
ഇന്നലത്തേത് 
പോലെയായാൽ 
മതിയായിരുന്നു. 
     -2-
ഇന്നലെയൊരു
സിനിമ 
കണ്ടിരുന്നു 
ഇന്നെന്തോ 
തീരുമാനമായിട്ടില്ല,
വീണ്ടും 
ഇന്ന് 
ഇന്നലെയായി 
     -3-
ഇന്നലെ 
നിന്നെ കാണാൻ 
വന്നതുകൊണ്ട് 
ഇന്നും 
നാളെയും 
ഇന്നലെയാണെന്നും. 
_______ 
എന്നും 
ഇന്നലെകളോടാണ് പ്രിയം 

അഥവാ 
നാളെകൾ 
എത്രയും വേഗo 
നല്ല 
ഇന്നലെകളാകേണ്ടതുണ്ട് .