ആനയുടെ
തുമ്പിക്കയ്യിൽ
ഉറുമ്പ് കയറി
ആനയ്ക്കുള്ള വലിപ്പത്തിന്
നാണക്കേടാക്കിയെന്ന്
പറയുന്നതിലും നല്ലത്
ഉറുമ്പിനെ
ആന അതിന്റെ
ശരീര ഭാഗങ്ങളാൽ
പൊതിഞ്ഞ് വെച്ചെന്നോ
അകപ്പെടുത്തിയെന്നോ
ചിന്തികുന്നതാകും.
ഉറുമ്പിന്
ആനയെ
മതമിളക്കിയതിൽ
പങ്കുണ്ടെന്നും
ഉറുമ്പൊരു ക്രൂരനാണെന്നുമുള്ള
ചിലരുടെയെങ്കിലും
തെറ്റ്ദ്ധാരണ
ഇനിയെങ്കിലും
മാറ്റേണ്ടിയിരിക്കുന്നു.
അറിയാതെ
എത്തിപ്പെട്ടയിടങ്ങളിൽ നിന്നും
രക്ഷപ്പെടാനുള്ള
അവസാന
ശ്രമത്തിലാണ്
ഉറുമ്പിനത്
ചെയ്യേണ്ടി വന്നതും
ആനയ്ക്ക് മതമിളകിയതും
ഉറുമ്പിനെയൊരു
പ്രതീകമാക്കുമ്പോൾ...
-2-
ആനയുടെ തുമ്പിക്കയി
ഇ ലോകമാണെന്നും
നമ്മളൊക്കെ
ഉറുമ്പാണെന്നും
നിമിഷ നേരത്തേക്ക്
ആലോചനയിലെടുക്കുക
ഇത്ര വലിയ
ശരീരമുണ്ടായിട്ടും
ആന
ഉറുമ്പിനായി
ഒരുക്കിയത്
തുമ്പിക്കയ്യാണ്
അല്ല
ആനയുറുമ്പിനെ കുടുക്കിയത്
തുമ്പിക്കയ്ക്കിടയിലാണ്
അല്ല
ഉറുമ്പ് കുടുങ്ങിയത്
തുമ്പിക്കയ്ക്കിടയിലാണ്
വിശാലമായ ലോകത്ത്
നമ്മൾ
ചെറിയ ചെറിയ
ഇടങ്ങളിൽ
കുടുങ്ങിയതുപോലെ
അല്ല
കുടുക്കിയതുപോലെ
നമ്മളൊക്കെ
ഉറുമ്പിനെപ്പോലെ
അകപ്പെട്ടിരിക്കുന്നു
അകപ്പെട്ടെന്നും
അകപ്പെടുത്തിയെന്നും
തോന്നിതുടങ്ങിയവരാണ്
നിലനില്പിനായി
ഉറുമ്പാനയോട്
ചെയ്തതിനു സമാനമായി
ലോകത്തെ
ചൂടുപിടിപ്പിക്കുന്നതും
വിപ്ലവം സൃഷ്ട്ടിക്കുന്നതും
ഭൂരിപക്ഷങ്ങൾക്കിടയിൽ
ക്രൂരന്മാരായി മാറപ്പെടുന്നതും
ഇനിയെങ്കിലും
ഉറുമ്പിന്റെത് ക്രൂരതയാണെന്നുള്ള
ചിലരുടെയെങ്കിലും
തെറ്റ്ദ്ധാരണ മാറ്റുക
No comments:
Post a Comment