നിരാശ(യില്ലാത്തയുള്ള) കാമുകൻമാരുടെ കാലത്തിനൊത്തുള്ള ചിന്തകൾ

-1-
പ്രണയിനിയുടെ വിവാഹ ദിനത്തില്‍
ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച് 
ആലോചിച്ച് ഇരിക്കുമ്പോള്‍ 
അമ്മ കൊണ്‍ടുതന്ന ചായക്കെന്ത് ചുരിചായാണെന്നോ 
അച്ഛന്‍ സിഗരറ്റ് വലിക്കുമ്പോഴും 
മരുമോള് നുള്ളിപ്പറിക്കുമ്പോഴും 
ദേഷ്യപ്പെടാതെ ഇരിക്കും.
പറശ്ശിനികടവിലേക്കോ കള്ളുഷാപ്പിലെക്കോ
എന്നാലോചിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
വഴിയില്‍ കാണുന്ന മാര്‍ക്സിന്‍ടെ, ഗാന്ധിയുടെ 
പിണറായിയുടെ നെഹ്റുവിന്‍ടെ ഫോട്ടോയ്ക്കും
സിനിമ പോസ്റ്ററിനും പിച്ചക്കാരനും
നാണുവേട്ടനും ഒരായിരം ഉമ്മ കൊടുക്കാന്‍ തോന്നും
ഉമ്മകൊണ്‍ടൊരായിരം കവിതയെഴുതാന്‍ തോന്നും.
കല്യാണം കഴിഞ്ഞ ഓഡിറ്റോറിയത്തില്‍
വെറുതെ പോയിരിക്കാന്‍ ആത്മഹത്യ ചെയ്യാതെ കാത്തിരിക്കും
എല്ലാം കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ്സ്‌ കിട്ടാതെ
രാത്രിയില്‍ ഒറ്റയ്ക്ക് നടന്ന് വരുമ്പോള്‍
അയ്യോ ഞാനിന്ന് മരിച്ചില്ലല്ലോന്നും
വിചാരിച്ച് വിചാരിച്ച്
ഉമ്മകൊടുക്കാനോര്‍ത്തവരെയൊക്കെ കാര്‍ക്കിച്ച് തുപ്പി
വീട്ടില്‍ കയറി ഒച്ചയാക്കാതെ കിടന്നുറങ്ങും.
-2- 
പിന്നിലെക്കൊന്ന് വഴുതിവീണാൽ   
അഥവാ ഇറങ്ങിച്ചെന്നാൽ 
സങ്കല്പ്പിക്കുക 
പഴഞ്ചൻ തറവാട് പോലെ 
ഇടവഴി പോലെ 
സങ്കീർണതയുടെ 
അപ്പന്റെയപ്പനായി വരുന്നൊരിടത്തേക്കാണ് പോകുന്നത് 
തട്ടുകട പോലെയോ പലചരക്കുകട പോലെയോ 
(അല്ലെങ്കിൽ എന്തെങ്കിലുമൊരു കടപോലെയോ)
തോന്നിത്തുടങ്ങുമ്പോൾ
അറിയാതെ തോന്നിത്തുടങ്ങും 
അതിങ്ങനെയും വിവരിക്കാം
"ഒരു ചാക്ക് നിരാശ 
രണ്ടു കിലോവീതം 
വെറുപ്പും അസൂയയും  
ഒരുപിടി(ഞാനേയുള്ളൂ അത്രമതി) കഷ്ട്ടപ്പാടുകൾ
വിജയം സ്റ്റോക്കുണ്ടെങ്കിൽ-
(ഇല്ലെങ്കിൽ വരുമ്പോ എടുത്തുവെക്കണം) ഒരെണ്ണം"
സദാചാരബോധം ഒരുപിടി"

ബില്ലിൽ നീയെന്നോ ഞാനെന്നോ 
അവരെന്നോ എഴുതിക്കോ 
നമ്മളെന്ന് മാത്രമരുത്......
തുടരും 

No comments:

Post a Comment