ശൂന്യം അല്ലെങ്കിൽ നഗരം


സങ്കൽപ്പങ്ങൾകപ്പുറം
ശൂന്യമായ ഒരിടത്തുനിന്നും
വിജനവും ശൂന്യമായി
സങ്കൽപ്പങ്ങൾകപ്പുറം വളർന്നൊരിടത്ത്.

കൂർക്കം വലിക്കുന്നവരുടെ
ഇടമെന്നോ
ലിംഗങ്ങളുടെ യുദ്ധത്തിനു ശേഷവും
സമാധാനമെന്ന വ്യാജേന
മെഴുകുതിരികളേയും കൊലപ്പെടുത്തുന്നവരുടെ
ഇടമെന്നോ
വിളിക്കപ്പെടാവുന്നൊരിടത്ത്

കബാബ്, പിസ്ത, കൊക്കോകോള,
ജോക്കി,മാച്ചോ,പൾസർ,ഹരിഷ്മ,
കെഎഫ്സി,ശാസ്ത്രന്ജർ,രാഷ്ട്രീയക്കാർ,ആരാധനാലയങ്ങൾ.
വെയിൽ മൂർച്ചയിൽ
കണ്ണ് തുറക്കാൻ
ആരോഗ്യമില്ലാത്തവർ

പഴകിയ റൊട്ടി,പന്നികൾ,മഞ്ഞപിത്തം,
കുട്ടികൾ,ഒഴിഞ്ഞ കുപ്പികൾ,മുറിവേറ്റ യോനികൾ,
കഞ്ചാവ്,ചീട്ടുകൾ, അടുപ്പില്ലാത്ത വീടുകൾ.
മഴയിൽ നനഞ്ഞ്
വിറയ്ക്കാൻ ആരോഗ്യമുള്ളവർ

സങ്കല്പ്പങ്ങൾക്കപ്പുറം
ശൂന്യമായ ഒരിടം നഗരം

സുനാമിയോ,കൊടുംകാറ്റോ,ഭൂമികുലുക്കമോ,ഉൽക്കയോ
തുടച്ച് മാറ്റേണ്ടിയിരിക്കുന്നു
ഈ ശൂന്യതയെ...

നമുക്കിടയിലെ ശൂന്യതകൾ
സങ്കല്പ്പങ്ങൾക്കുമപ്പുറമാണ്..

No comments:

Post a Comment