ഹോ.... നിനക്ക്


എന്റമ്മയ്ക്ക് നീയും 
നിന്റമ്മയ്ക്ക് ഞാനും 
വിളിച്ച് 
പരസ്പരം മാതൃത്വമാണ് 
വലുതെന്നോതിയതോർമ്മയുണ്ടോ 

ഒരാളും ഒരിക്കലും 
നമ്മളാകില്ലെന്നും
നമ്മളൊരിക്കലും 
അവരിലാരുമാകില്ലെന്നും 
വെടിപറഞ്ഞതോർമയുണ്ടോ 

വെയിലിനു 
വെയിലായിരിക്കാനേ കഴിയൂ 

നീ കുതിരക്കാരനായതും 
ഞാൻ ആനപ്പാപ്പാനായതും 
നമുക്കിടയിൽ നമ്മളില്ലാതായതും 
ഓരൊറ്റക്കുപ്പി  മോന്തിയതിന്റെ
ഉത്തരമായി.....

ആ പെണ്ണ് പോയെടായെന്ന് 
ആ പെണ്ണും പോയെടായെന്ന് 
പരസ്പരം കൂട്ടിമുട്ടിയപ്പോൾ 
ഓരൊറ്റക്കുപ്പി മോന്താമെടായെന്ന് 
ഊറി ചിരിച്ചവനെ 
നീയെവിടെന്നും ഞാനിവിടില്ലെന്നും 
ഞാനിവിടെയുണ്ടെന്നും നമ്മളെവിടെയാണെന്നും...
 
കാലമാടാ നീയെവിടെയാടാ

കുപ്പി ഒറ്റയ്ക്കായി 
എന്റെ സിഗരറ്റ് 
നമ്മളുടെതല്ലാതായി 
എന്റേത് മാത്രമായി 
(തിരിച്ചും)

നഷ്ട്ടബോധത്തിനും 
നിനക്കും എനിക്കും.   

3 comments: